പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് ശേഷം ബ്രിട്ടീഷ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അപായപ്പെടുത്തല്‍, വിമാനത്തിന്റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുക എന്നീ കുറ്റങ്ങളിൽ 26 കാരിയായ ക്ലോ ഹെയ്ൻസ് കുറ്റം സമ്മതിച്ചതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
പ്രകോപിതയായ യുവതി ജെറ്റ് 2 വിമാനത്തിന്റെ വാതിൽ തുറക്കാൻ അവർ ശ്രമിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് രണ്ട് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകൾ വിമാനം തടയാനായി അയച്ചു.
വിമാനത്തിന്റെ വാതിൽ തുറക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ യുവതി ആക്രമിക്കുകയും ചെയ്തു.
തുർക്കിയിലെ ദലാമനിലേക്കുള്ള പറക്കുകയായിരുന്ന വിമാനം യുവതിയുടെ പ്രവര്‍ത്തനം മൂലം യു.കെയില്‍ ഇറക്കേണ്ടതായും വന്നു.
കേസില്‍ ശിക്ഷ ജനുവരി 24 ന് വിധിക്കും. അതുവരെ യുവതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Post Your Comments