ദുബായ്: യുഎഇയിലേക്ക് വിമാനം കയറുമ്പോള്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളെക്കുറിച്ച് ബോധവത്കരണവുമായി അതികൃതർ. യുഎഇയില്‍ ഇറക്കുമതി ബഹിഷ്കരണമുള്ള രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍, ഇസ്രയേലില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതും ഇസ്രയേലിന്റെ ട്രേഡ്‍മാര്‍ക്ക്, ലോഗോ എന്നിവ ഉള്ള സാധനങ്ങൾ, ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും മെഷിനറികൾ എന്നിവ ലഗേജിൽ ഉണ്ടാകാൻ പാടില്ല.
Read also: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
ഉപയോഗിച്ചതോ റീകണ്ടീഷന്‍ ചെയ്തതോ ആയ ടയറുകള്‍, കൊത്തുപണികള്‍, മുദ്രണങ്ങള്‍ കല്ലില്‍ തീര്‍ത്ത വസ്തുക്കള്‍, ശില്‍പങ്ങള്‍, പ്രതിമകള്‍, യുഎഇ കസ്റ്റംസ് നിയമങ്ങള്‍ പ്രകാരമോ അല്ലെങ്കില്‍ രാജ്യത്തെ മറ്റേതെങ്കിലും നിയമങ്ങള്‍ പ്രകാരമോ രാജ്യത്ത് കൊണ്ടുവരാന്‍ വിലക്കുള്ള വസ്തുക്കള്‍, പാചകം ചെയ്തതും വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണം. എന്നിവയും കൊണ്ടുപോകാൻ പാടില്ല.
Post Your Comments