കോഴിക്കോട്: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയറാണ് റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് റണ്‍വേ തടസപ്പെട്ടതിനാല്‍ വൈകിട്ട് 6.55ന് കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍ മസ്കറ്റ്-കോഴിക്കോട് വിമാനം കൊച്ചിയിലാണ് ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments