ന്യൂഡല്‍ഹി : ദയാ ഹര്‍ജി നല്‍കാനുള്ള തീരുമാനവുമായി നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ വധശിക്ഷ ലഭിയ്ക്കാതിരിയ്ക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിയക്ക്‌മെന്ന് പ്രതികള്‍ പറഞ്ഞു. ഇക്കാര്യം കാണിച്ച് പ്രതികള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. അക്ഷയ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. വെറുതെ സമയം കളയരുത് എന്ന് പവന്‍ ഗുപ്തയുടെ അഭിഭാഷകനോട് ജഡ്ജി പറയുകയും ചെയ്തു. അക്ഷയ് സിംഗ് ഠാക്കൂര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തല്‍.
വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് നല്‍കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞിരുന്നു.
Post Your Comments