ന്യൂഡല്‍ഹി : നിര്‍ഭയ വധക്കേസ് പ്രതികളുടെ വധശിക്ഷ നീളുന്നു. മരണവാറന്റ് നല്‍കുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതോടെയാണ് ശിക്ഷ നടപ്പാക്കല്‍ നീളുക. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പുതിയ നോട്ടീസ് നല്‍കാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചത്.
read also : നിര്‍ഭയ കേസില്‍ അക്ഷയ് സിങിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
പ്രതികളിലൊരാളുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് ലഭിക്കണമെന്നും സെഷന്‍സ് കോടതി ജഡ്ജി വ്യക്തമാക്കി. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് പ്രതികളുടെ പ്രതികരണം തേടാനും കോടതി തിഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു.മരണവാറന്റ് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിയതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
Post Your Comments