പാമ്പാക്കുട: സംസ്ഥാന സർക്കാർ അധികാര വികേന്ദ്രീകരണം മികച്ചരീതിയിൽ മാതൃകാപരമായാണ് നടപ്പാക്കുന്നതെന്ന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പറഞ്ഞു. ഗാന്ധിയൻ തത്ത്വങ്ങളിലൂന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് എല്ലാവിധ സഹായങ്ങളും സർക്കാർ ഉറപ്പ് വരുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും സിറ്റിസൺ ഇൻഫർമേഷൻ സെന്റെറിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 3.50 ലക്ഷം രൂപ ചെലവിൽ സജ്ജീകരിച്ച സിറ്റിസൺ ഇൻഫർമേഷൻ സെന്റെർ പൊതുജനങ്ങൾക്ക് സർക്കാരിന്റെ വിവിധ ഓൺ ലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുവാൻ വേണ്ടിയുള്ളതാണ്.
അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ. എൻ വിജയൻ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മിണി ജോർജ്, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. എ. മിനികുമാരി, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജയ ബിജുമോൻ, ശ്യാമള ഗോപാലൻ, വി. സി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.കെ കുട്ടപ്പൻ, കെ. എൻ രമ, ഉഷ ശ്രീകുമാർ, ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, കെ.ജി ഷിജു, ലില്ലി ജോയി, സെക്രട്ടറി ബൈജു ടി. പോൾ, എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നാഷണൽ ഇന്നവേറ്റീവ് ഫാർമർ അവാർഡ് ജേതാവ് എബി ബേബിയെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികവു പുലർത്തിയവരെയും ആദരിച്ചു.
Post Your Comments