ജനാധിപത്യത്തിനും ഭരണഘടനയ്ക്കും പോറലേൽക്കാതെ അത് വിഭാവനം ചെയ്യുന്ന മതേതര സങ്കൽപ്പങ്ങളും സംരക്ഷിക്കുന്നതിന് രാജ്യത്ത് ജനമുന്നേറ്റത്തിന്റെ പ്രതിഷേധം തീർക്കണമെന്ന് തുറമുഖ-പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ദേശാഭിമാനികളായ ജനാധിപത്യ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കണം. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. ഭരണഘടനാപരമായ അവകാശങ്ങളേയും ഭരണഘടനയെത്തന്നെയും നിരാകരിക്കുന്നത് അത്യന്തം ആപത്കരമായ സ്ഥിതിവിശേഷമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments