കണ്ണൂർ: രണ്ട് വർഷം മുൻപു മരിച്ച അമ്മ, ജീവിത സമ്പാദ്യമായി കരുതിവച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അമ്മ വർഷങ്ങളായി നാണയത്തുട്ടുകളും നോട്ടുകളും സൂക്ഷിച്ചു വച്ച 2 ചെറിയ പെട്ടികളാണ് തിരുവനന്തപുരത്ത് കടന്നപ്പള്ളി മുഖ്യമന്ത്രിക്ക് നൽകിയത്. പെട്ടികൾ രണ്ടും മന്ത്രി തുറന്നു നോക്കുക പോലും ചെയ്തിട്ടില്ല. ഒന്ന് താഴിട്ട് പൂട്ടിയിരിക്കുകയാണ്.
Read also: പുരസ്‌കാര തുകയായ 75 ലക്ഷം രൂപ കോവിഡ് പോരാട്ടത്തിന് സംഭാവന നല്‍കി ഗ്രെറ്റ തുന്‍ബെര്‍ഗ്
കാബിനറ്റ് യോഗത്തിനു ശേഷം കാബിനിൽ എത്തിയാണ് രാമചന്ദ്രൻ കടന്നപ്പള്ളി പണം കൈമാറിയത്. അമ്മ പാർവതിയമ്മയുടെ മരണ ശേഷവും താനിത് നിധി പോലെ സൂക്ഷിച്ചു വെച്ചതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്കാണ് തുക നൽകിയത്.
Post Your Comments