ഇന്ത്യൻ ക്രിക്കറ്റ കണ്ട ഏറ്റവും മികച്ച നായകൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് ഈ റാഞ്ചി സ്വദേശി. ഇപ്പോൾ ധോണി രാജ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം തികയുകയാണ്. ഈ അവസരത്തിൽ വലിയ അംഗീകരമാണ് താരത്തെ തേടിയെത്തിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ദശാബ്ദത്തിന്‍റെ ടീമിന്‍റെ ക്യാപ്റ്റൻ ധോണിയാണ്. ടീമിൽ ഇടം പിടിച്ച മറ്റൊരു ഇന്ത്യൻ താരം രോഹത് ശർമ്മയാണ്. മറ്റു ടീമംഗങ്ങൾ, ഏകദിന ടീം: ധോനി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഹാഷിം അംല, കോലി, ഡിവില്ലിയേഴ്‌സ്, ഷാകിബ് അല്‍ ഹസന്‍, ജോസ് ബട്‌ലര്‍, റാഷിദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ലസിത് മലിംഗ എന്നവരാണ്.
ടെസ്റ്റ് ടീമിനെ നയിക്കുന്നത് വിരാട് കോലിയാണ്. ടീമില്‍ ഇന്ത്യയില്‍ നിന്ന് വേറെയാര്‍ക്കും സ്ഥാനമില്ല. ടെസ്റ്റ് ടീം: കോലി (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ഡിവില്ലിയേഴ്‌സ്, ബെന്‍ സ്റ്റോക്‌സ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, നഥാന്‍ ലയണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍. വിരാട് കോലിയും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സുമാണ് രണ്ട് ടീമുകളിലും ഇടംപിടിച്ചിവർ.
Post Your Comments