Latest NewsKeralaIndia

ബി.ജെ.പിയില്‍ ഭൂരിഭാഗം നിയോജക മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതില്‍ ധാരണയായി

ഇവരെ തിരഞ്ഞെടുക്കാന്‍ വീണ്ടും സമവായ ചര്‍ച്ച നടക്കും.

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പിയില്‍ ഭൂരിഭാഗം നിയോജക മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതില്‍ ഇന്നലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായി.140 നിയോജക മണ്ഡലങ്ങളില്‍ ഇരുപതോളം എണ്ണത്തില്‍ മാത്രമാണ് സമവായത്തിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കാന്‍ കഴിയാതെ വന്നത്. ഇവരെ തിരഞ്ഞെടുക്കാന്‍ വീണ്ടും സമവായ ചര്‍ച്ച നടക്കും.

ജില്ലാ പ്രസിഡന്റുമാരെ സമവായത്തിലുടെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ജില്ലാ നേതാക്കളുടെ യോഗം ചേരും. അടുത്തയാഴ്ച ചേരുന്ന തെക്കന്‍ ജില്ലകളിലെ ഭാരവാഹികളുടെ യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, എച്ച്‌ രാജ എന്നിവരും വടക്കന്‍ ജില്ലകളിലുള്ളവരുടെ യോഗത്തില്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീലും പങ്കെടുക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംഘടനാ സെക്രട്ടറിമാരായ എം.ഗണേശന്‍, കെ.സുഭാഷ് എന്നിവരാണ് രാവിലെ 9 മണിമുതല്‍ രാത്രി വൈകുന്നത് വരെ നടന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്.

സംസ്ഥാന കോര്‍ കമ്മിറ്രിയുടെ പ്രതിനിധി, സംസ്ഥാന ഭാരവാഹികളിലൊരാള്‍, ജില്ലാ വരണാധികാരി എന്നിവര്‍ എല്ലാ ജില്ലകളിലും നിയോജക മണ്ഡലം പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ പങ്കെടുത്തു സാദ്ധ്യതാ പട്ടികകള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ നിന്നാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button