പ്രിയ വായനക്കാരെ,
ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ ഇന്ന് (24/12/2019) രാവിലെ ‘ലോകസഭയിൽ ഇനി സിപിഎം അംഗം ഉണ്ടാവില്ലേ? ആകെ ഉള്ള എംപി മുസ്ളീം ലീഗിലേക്കെന്ന് സൂചന’ എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ചില സോഴ്സുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഞങ്ങള്‍ തെറ്റിധരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ബോധ്യപ്പെടുകയും ശ്രീ. ആരിഫ് എം.പി തന്നെ ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് നേരിട്ട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തില്‍ വാര്‍ത്ത സൈറ്റില്‍ നിന്നും വിവിധ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യുകയാണ്.
മനപൂര്‍വ്വമല്ലാതെ, ശ്രദ്ധക്കുറവ് മൂലം സംഭവിച്ച പിഴവില്‍ ഈസ്റ്റ് കോസ്റ്റ് ഡെയിലി ഖേദം പ്രകടിപ്പിക്കുന്നു.
-എന്ന് എഡിറ്റര്‍
Eastoastdaily.com
Post Your Comments