Latest NewsNewsIndiaInternational

കാളീചിത്ര വിഷയം: ക്ഷമാപണവുമായി യുക്രൈൻ

ന്യൂഡൽഹി: ‘കാളീചിത്ര’ വിഷയത്തിൽ ക്ഷമാപണം നടത്തി യുക്രൈൻ. അത്തരമൊരു ചിത്രം പങ്കുവച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് യുക്രൈൻ വ്യക്തമാക്കി. ഇന്ത്യൻ സംസ്‌കാരത്തെയും ഇന്ത്യയുടെ പിന്തുണയെയും യുക്രൈൻ ബഹുമാനിക്കുന്നതായും വിദേശകാര്യ ഉപമന്ത്രി എമിനെ സപാറോവ അറിയിച്ചു.

Read Also: ‘കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നുണ്ട്’: സെക്സി ദുർഗ ഒരിക്കലും സെക്സി ഫാത്തിമ ആകില്ല – വ്യത്യസ്ത നിരീക്ഷണവുമായി കൃഷ്ണ കുമാർ

യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഹോളിവുഡ് താരം മെർലിൻ മൺറോ നിൽക്കുന്നതിന് സമാനമായാണ് കറുത്ത മേഘങ്ങൾക്കിടയിൽ കാളിദേവിയെ ചിത്രീകരിച്ചത്. ‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടിൽ ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഡിഫൻസ് യു എന്നത് യുക്രൈന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നാണ്.

സംഭവത്തിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. ചിത്രം ഇന്ത്യൻ വികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പ്രധാന വിമർശനം. തുടർന്ന് യുക്രൈൻ ട്വിറ്ററിൽ നിന്നും ചിത്രം പിൻവലിച്ചു.

Read Also: 8 വർഷമായിട്ട് ബംഗളൂരുവിൽ നിന്ന് കേൾക്കാത്ത ചോദ്യം, രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് കേട്ടു!-യുവതിയുടെ വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button