തിരുവനന്തപുരം: രണ്ട് വയസുള്ളപ്പോൾ മൂക്കിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബട്ടണുമായി വലഞ്ഞ യുവതിക്ക് ഒടുവിൽ ശസ്ത്രക്രിയയിലൂടെ രക്ഷ. കുട്ടിക്കാലം മുതല്‍ കുട്ടിക്ക് മൂക്കടപ്പും മൂക്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു. വളരും തോറും ഈ ബുദ്ധിമുട്ട് വര്‍ധിച്ചു. ഒടുവിൽ എസ്‌യുടി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ഇഎന്‍ടി വിദഗ്ധ പരിശോധിക്കുകയും മൂക്കിനുള്ളില്‍ അസാധാരണ മാംസ വളര്‍ച്ചയും പഴുപ്പുകെട്ടലും കണ്ട് സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്‌തു. മാംസ വളര്‍ച്ചയ്ക്കുള്ളില്‍ മറ്റെന്തോ വസ്തു ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. തുടര്‍ന്ന് റെനോലിത്ത് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തപ്പോഴാണ് ബട്ടൺ ആണെന് കണ്ടെത്തിയത്.
Read also: സൗദിയില്‍ നിന്ന് കോടികളുടെ തുക കടത്തി : പ്രവാസികളടക്കം നാല്‌പേര്‍ക്ക് 26 വര്‍ഷം തടവ്
ബട്ടണ് ചുറ്റും മാംസം വളര്‍ന്ന് ശ്വസന പാത തടഞ്ഞതായിരുന്നു ശ്വാസ തടസത്തിന് കാരണം. പ്ലാസ്റ്റിക് ബട്ടണ്‍ പോലെയൊരു വസ്തു മൂക്കില്‍ പെട്ടുപോകുന്നതും വർഷങ്ങളോളം അവിടെത്തന്നെയിരുന്ന് ശ്വാസ തടസത്തിനും പഴുപ്പുകെട്ടി ദുര്‍ഗന്ധമുണ്ടാകുന്നതിനും കാരണമാകുന്നതും അപൂര്‍വമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Post Your Comments