Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsGulfOman

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 644 പ്രവാസികളെ ഗൾഫ് രാജ്യം അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോർട്ട്

മസ്‌ക്കറ്റ് : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമാൻ 644 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോർട്ട്. ഈ മാസം 12 മുതല്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകളാണ് കഴിഞ്ഞയാഴ്ച നടത്തിയത്.

Also read : കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു

അല്‍ ഖുവൈറിലെ സ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേരാണ് പിടിയിലായത്. പൊതുസ്ഥലങ്ങളില്‍ കാറുകള്‍ കഴുകുക, മതിയായ അനുമതികളോ രേഖകളോ ഇല്ലാതെ തെരുവുകളില്‍ മത്സ്യക്കച്ചവടം തുടങ്ങിയ നിയമലംഘനങ്ങളിൽപ്പെട്ടവരും പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button