Latest NewsNewsIndiaInternational

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു

നൈജീരിയ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം  നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരാണ് പുറത്ത് വിട്ടത്. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലില്‍നിന്ന് ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ  പത്തൊമ്പതുപേരെയാണ് ഡിസംബര്‍ മൂന്നിന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.

 

shortlink

Post Your Comments


Back to top button