കൊളംബോ : ശ്രീലങ്കയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും രണ്ടു പേർ മരിച്ചു.വന്‍ നാശനഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. 13 ഇടങ്ങളിലായി 1500 വീടുകള്‍ നശിച്ചു. 65,000 പേര്‍ ദുരിതത്തിലായെന്നും 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്.
Also read : വീട്ടില്‍ കയറിയ കള്ളന്‍ കുടുങ്ങിയതിനു പിന്നില്‍ വിദേശത്തിരുന്ന് മോഷണം ലൈവായി കണ്ട വീട്ടുടമസ്ഥന്‍
ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച രാഷ്ട്രപതി ഗോതബയ രാജപക്‌സെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ദുരിതബാധിതര്‍ക്ക് വേണ്ട അടിയന്തരസഹായം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകർക്ക് നിർദേശം നൽകി. രക്ഷാപ്രവര്‍ത്തനത്തിനും ജനങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി നാവിക- വ്യോമ സേനകളെ വിന്യസിച്ചിട്ടുള്ളതായി പ്രതിരോധമന്ത്രാലയവും അറിയിച്ചു. അതേസമയം ശ്രീലങ്കയിലെ തെക്ക്, കിഴക്ക്, മധ്യ ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Post Your Comments