രാജ്യത്ത് പൗരത്വ ഭേദഗതി നിയമവും, എൻആർസിയും നടപ്പിലാക്കി കഴിയുമ്പോൾ പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ പണിയുന്നില്ലെന്നായിരുന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. എന്നാല്‍ മോദിയുടെ വാദങ്ങള്‍ തള്ളി തടങ്കല്‍ പാളയങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് മുന്നലുള്ള ചിത്രമാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
മോദി പറഞ്ഞത് എന്‍ആര്‍സിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നാണ്, എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്താകുന്ന 3000 ആളുകളെ പാര്‍പ്പിക്കാന്‍ ഒരുങ്ങുന്ന തടങ്കല്‍ കേന്ദ്രങ്ങളാണ് ഇത്, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ഒരു മാസം മുന്‍പ് താന്‍ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിതെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നുണ്ട്.
സമാന ആരോപണവുമായി അഡ്വ. ഹരീഷ് വാസുദേവനും ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു. രാജ്യം മുഴുവൻ NRC യും CAA യും നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് എല്ലാ സംസ്ഥാനങ്ങളോടും വലിയ തടവ് കേന്ദ്രങ്ങൾ ഉണ്ടാക്കാൻ 2018 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതെന്നും ഹരീഷ് പറയുന്നു.
ഇന്ത്യ പിടികൂടുന്ന വിദേശ പൗരന്മാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയങ്ങള്‍ രാജ്യത്തില്ലെന്നും എന്‍ആര്‍സിയെക്കുറിച്ച് സര്‍ക്കാരോ പാര്‍ലമെന്‍റോ ആലോചന പോലും നടത്തിയിട്ടില്ലെന്നുമായിരുന്നു മോദിയുടെ വാദം. മുസ്ലീങ്ങളെ തടങ്കല്‍ പാളയത്തിലേക്ക് അയക്കുമെന്നത് പ്രതിപക്ഷത്തിന്‍റെ ഒരു നുണ പ്രചരണം മാത്രമാണെന്നും മോദി പറഞ്ഞിരുന്നു.
എന്നാല്‍, അസമിലെ 6 തടങ്കല്‍ പാളയങ്ങളിലായി 988 വിദേശികളുണ്ടെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കിയിരുന്നു.ഇതില്‍ 28 പേര്‍ മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസമില്‍ 10 തടങ്കല്‍ കേന്ദ്രങ്ങളുടെടെ പണി നടക്കുകയാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ മാത്രം 35 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
https://www.facebook.com/harish.vasudevan.18/posts/10157902498337640
Modi said that there is no detention centre being planned for those left out of NRC. This is a huge detention centre (for 3000 detenues) being built in Assam which I visited a month ago pic.twitter.com/OpHDJz09kL
— Prashant Bhushan (@pbhushan1) December 22, 2019
Post Your Comments