Latest NewsNewsIndia

വീടുകളില്‍ ത്രിവര്‍ണ പതാക വീശി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ഒവൈസി; ആദ്യം സ്വന്തം ഭവനത്തില്‍ ത്രിവര്‍ണ പതാക വീശിക്കാണിക്കണമെന്നും അങ്ങനെയെങ്കിലും അദ്ദേഹത്തിന് കുറച്ച് ബുദ്ധി ലഭിക്കട്ടെയെന്നും ഖട്ടര്‍

അംബാല: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി വീടുകളില്‍ ത്രിവര്‍ണ പതാക വീശി കാണിക്കാൻ ആഹ്വാനം ചെയ്ത് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ആദ്യം സ്വന്തം ഭവനത്തില്‍ ത്രിവര്‍ണ പതാക വീശിക്കാണിക്കണമെന്നും അങ്ങനെയെങ്കിലും അദ്ദേഹത്തിന് കുറച്ച് ബുദ്ധി ലഭിക്കട്ടെയെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തിരിച്ചടിച്ചു.

ഒവൈസി മാത്രമല്ല, ത്രിവര്‍ണ പതാക ആരു വീശിയാലും അത് ദേശസ്‌നേഹത്തിന്റെ പ്രതീകമായി മാറും. എല്ലാവരും ത്രിവര്‍ണ പതാക വീശണമെന്നും ഖട്ടര്‍ വ്യക്തമാക്കി. അതേസമയം, മറുവശത്ത് പൗരത്വ നിയമത്തെ കരി നിയമം എന്ന് വിശേഷിപ്പിച്ച ഒവൈസി നിരന്തരം രാജ്യവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്.

ഹൈദരാബാദിലെ ദാറുസലാം ജില്ലയില്‍ നടന്ന പരിപാടിക്കിടെയാണ് ഒവൈസി വീടുകളില്‍ ത്രിവര്‍ണ പതാക അടുത്ത് പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്തത്. നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button