കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പരസ്യ ബോര്‍ഡുകള്‍ ഉടൻ മാറ്റണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശം. രാജ്യം പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമം അഴിച്ചുവിട്ട മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ് കോടതി വിധി. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു കാട്ടി വ്യാപകമായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി.ബി.എന്‍. രാധാകൃഷ്ണനാണ് പരസ്യബോര്‍ഡുകള്‍ ഉടന്‍ നീക്കാന്‍ ഉത്തരവിട്ടത്. ഇതര രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണു വര്‍ഷങ്ങളോളം മമത തുടര്‍ന്നു പോരുന്നത്. ഇതിന്റെ ഭാഗമായാണു പൗരത്വ നിയമവും എന്‍ആര്‍സിയും ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത പ്രഖ്യാപിച്ചത്. ഇതു കാട്ടി സംസ്ഥാനത്ത് ഉടനീളം പരസ്യബോര്‍ഡുകളും സ്ഥാപിച്ചു. ഇതിനെതിരേ നിരവധി ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്.
അതേസമയം,പരസ്യബോര്‍ഡുകള്‍ മാറ്റിയിട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ എജി കിഷോര്‍ ദത്ത വാദിച്ചു. എന്നാല്‍, പരസ്യങ്ങള്‍ ഇപ്പോഴും പ്രകടമാണെന്നും ബംഗാള്‍ പോലീസിന്റെ വെബ്‌സൈറ്റിലും പരസ്യമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിയമത്തെ അനുകൂലിച്ചു കൊല്‍ക്കത്തിയില്‍ ബിജെപി ഉച്ചതിരിഞ്ഞു മഹാറാലി സംഘടിപ്പിച്ചു. റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.
Post Your Comments