ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. എത്രയും പെട്ടെന്ന് ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് മമത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും വേഗത്തില്‍ പിന്‍വലിക്കണമെന്നാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാരാണ് തങ്ങളുടേതെന്നും മമത വ്യക്തമാക്കി.
ഇതിനിടെ, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ പ്രശ്‌നങ്ങളും ബംഗാള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും മമത ബാനര്‍ജിയുടെ പിന്തുണ ലഭിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാകേഷ് ടികായത് പറഞ്ഞു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് കത്ത് അയക്കണമെന്ന് രാകേഷ് ടികായത് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.
Post Your Comments