ന്യൂഡല്‍ഹി : യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുമായി ഈയാഴ്ച വാഷിങ്ടണില്‍ നടത്താനിരുന്ന കൂടിക്കാഴ്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റദ്ദാക്കി. യു.എസ്. സംഘത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും ഇന്ത്യന്‍ വംശജയുമായ പ്രമീള ജയപാല്‍ ഉള്പ്പെട്ടതിനേത്തുടര്ന്നാണിത്. പ്രത്യേകപദവി റദ്ദാക്കിയശേഷം ജമ്മു ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെതിരെ യു.എസ്. കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ച പ്രമീളയെ സംഘത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
യു.എസ്. വിദേശകാര്യസമിതി ചെയര്മാന് എലിയറ്റ് എല്‍. ഏംഗല്‍, മൈക്കിള്‍ മെക്ക്കാള്‍ ഉള്‍പ്പെടെയുള്ള സംഘവുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ജയശങ്കറിന്റെ തീരുമാനം. എന്നാല്‍, പ്രമീളയെ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്തതിനേത്തുടര്ന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ കടുത്ത തീരുമാനം. പ്രമീള ജയപാലുമായി കൂടിക്കാഴ്ച നടത്താന്‍ മന്ത്രിക്കു വിരോധമില്ലെന്നും എന്നാല്‍ യു.എസ്. വിദേശകാര്യസമിതിയില്‍ അംഗമല്ലാത്ത അവരെ സംഘത്തില്‍ തിരുകിക്കയറ്റിയതിലാണു പ്രതിഷേധമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ അനുമതിയില്ലാതെയായിരുന്നു ഈ നീക്കം.യു.എസ്. വിദേശകാര്യസമിതി ചെയര്മാന് എലിയറ്റ് എല്‍. ഏംഗല്‍, മൈക്കിള്‍ മെക്ക്കാള്‍ ഉള്‍പ്പെടെയുള്ള സംഘവുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ജയശങ്കറിന്റെ തീരുമാനം. എന്നാല്‍, പ്രമീളയെ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്തതിനേത്തുടര്ന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ കടുത്ത തീരുമാനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ജയശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലുണ്ട്. ജമ്മു കശ്മീരിനെക്കുറിച്ച് പ്രമീള അവതരിപ്പിച്ച കരടുപ്രമേയം വസ്തുതാവിരുദ്ധമാണെന്നു മന്ത്രി വ്യക്തമാക്കി.
കൂടിക്കാഴ്ച റദ്ദാക്കിയതു ദൗര്‍ഭാഗ്യകരമാണെന്നും വിയോജിപ്പുകള്‍ കേള്‍ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയാറല്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും പ്രമീള പ്രതികരിച്ചു. യു.എസ്. കോണ്‍ഗ്രസിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണു പ്രമീള.കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ സെനറ്റര്‍ ജെയിംസ് മക്ഗൊവറിനൊപ്പം പ്രമീള യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്കു കത്തെഴുതുകയും ചെയ്തിരുന്നു.
Post Your Comments