KeralaLatest NewsNews

ഇതാണ് യഥാര്‍ത്ഥ ജനാധിപത്യം.. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിതിനെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: ഇതാണ് യഥാര്‍ത്ഥ ജനാധിപത്യം.. പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിതിനെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍.
വോട്ട് ചെയ്യുന്നത് മാത്രമാണ് ജനാധിപത്യമെന്ന് കരുതുന്ന ഒരു ജനത തെരുവില്‍ ഇറങ്ങിയും, അഭിപ്രായങ്ങള്‍ പറഞ്ഞും യഥാര്‍ത്ഥ ജനാധിപത്യം അറിയുകയാണെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു

Read Also : പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം വീണ്ടും അമിത് ഷായ്‌ക്കെതിരെ പോര്‍വിളിയുമായി കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഏകോപനമില്ലെന്ന ആരോപണം ശരിയല്ല. വിവിധ സ്ഥലങ്ങളില്‍ നിന്ന് നേതൃത്വം ഉയര്‍ന്നുവരുന്നുണ്ട്. ഓരോ നഗരത്തിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ നേതാക്കളുണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന സമരത്തില്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വലിയ തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button