അഹമ്മദാബാദ്: കേന്ദ്രനിര്‍ദേശം അവഗണിച്ച കണ്ണന്‍ ഗോപിനാഥന്‍ അറസ്റ്റില്‍ . അറസ്റ്റിലായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും അമിത് ഷായ്ക്കെതിരെയും വെല്ലുവിളി.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലിസ് ആണ് കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് കേസെടുത്തതെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ പറയുന്നു.
red also : പൗരത്വ നിയമഭേദഗതി; അമിത് ഷായുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കണ്ണന്‍ ഗോപിനാഥന്‍
സിവില്‍ സര്‍വിസില്‍നിന്ന് രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ കണ്ണന്‍ ഗോപിനാഥനോട് തിരികെ സര്‍വിസില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, ഈ ആവശ്യം നിരസിക്കുകയും ഐ.എ.എസ് ഓഫിസര്‍ എന്ന പദവി ഇല്ലാതെ തന്നെ കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നുമാണ് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചിരുന്നു.
2012 ബാച്ചിലെ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സര്‍വിസില്‍ നിന്ന് രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
Post Your Comments