Latest NewsKeralaNews

തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ : നിലപാട് വ്യക്തമാക്കി കണ്ണൻ ഗോപിനാഥൻ

എറണാകുളം : സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിക്കുന്നതിനായി രാജി നൽകിയ കണ്ണൻ ഗോപിനാഥനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ട്വിറ്ററിലൂടെ സർക്കാർ ഉത്തരവ് സഹിതമാണ് കണ്ണൻ ഗോപിനാഥൻ ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമാകും എന്നാൽ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണൻ ഗോപിനാഥൻ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കിയാണ് കണ്ണൻ ഗോപിനാഥന്‍റെ മറുപടി എന്നാണ് വിവരം.

Also read : ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ കോവിഡ് പടർന്ന് പിടിക്കുന്നു; പുതുതായി അഞ്ചുപേര്‍ക്ക്​ കൂടി വൈറസ് സ്ഥിരീകരിച്ചു

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കണ്ണൻ  ഗോപിനാഥൻ രാജിസമർപ്പിച്ചത്. സർവീസിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞായിരുന്നു രാജി. എന്നാൽ കേന്ദ്രമിത് പരിഗണിച്ചിരുന്നില്ല. കൂടാതെ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button