Latest NewsKeralaNews

പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം വീണ്ടും അമിത് ഷായ്‌ക്കെതിരെ പോര്‍വിളിയുമായി കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്

മുംബൈ: പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം വീണ്ടും അമിത് ഷായ്ക്കെതിരെ പോര്‍വിളിയുമായി കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.
തന്നെ വിട്ടയച്ചയുടനെ അമിത് ഷായ്ക്ക് ട്വീറ്റുമായി കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തി. ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ എന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്. ‘ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ, ഈ രാജ്യത്തെ നന്നായി മനസിലാക്കിക്കോളൂ, നിങ്ങളുടെ മാനസിക നിലയെക്കാളും രണ്ടാംകിട വക്ര ബുദ്ധിയ്ക്കൊളും മുകളിലാണത്’- കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

Read Also : പൗരത്വ ബിൽ: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പൊലീസ് കസ്റ്റഡിയില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സമരത്തില്‍ പങ്കെടുക്കാന്‍ മറൈന്‍ ഡ്രൈവിലേക്ക് എത്തിയതിനിടെയാണ് കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തത് . മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതിന് എതിരായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പോലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്. വിട്ടയച്ച കണ്ണന്‍ ഗോപിനാഥനെ തീപ്പന്തവുമേന്തിവന്ന വിദ്യാര്‍ത്ഥികള്‍ തോളിലേറ്റി ജാഥയായാണ് കൊണ്ടുപോയത്.

നേരത്തെ ജമ്മുകാശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു തന്റെ സിവില്‍ സര്‍വീസില്‍ നിന്നുള്ള രാജിക്കത്ത് നല്‍കിയത്. കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button