ഇന്‍ഡോര്‍: പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്നും പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നുള്ള സിന്ധി സമൂഹത്തിന് നീട്ടി കിട്ടിയെന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ. ഇന്‍ഡോറിലെ സിന്ധി സമുദായവുമായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ കൂടിക്കാഴ്ച്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അവരുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി നിയമം പാസായതിന്റെ ആഘോഷത്തിലാണ് ഇന്‍ഡോര്‍.
സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്തതില്‍ അവര്‍ വിഷമത്തിലായിരുന്നു. പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നുള്ള സിന്ധി സമൂഹത്തിന് പതിറ്റാണ്ടുകാളായി നീതി ലഭിച്ചിരുന്നില്ല. എന്നാല്‍ പൗരത്വ ഭേദഗതി നിയമം വന്നതോടെ അവരുടെ എല്ലാ ദുരിതങ്ങളും അവസാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും അമിത് ഷായുടെ തന്ത്രവുമാണ് പൗരത്വ ഭേദഗതി നിയമം സാധ്യമാകാന്‍ കാരണം. ജവഹര്‍ലാല്‍ നെഹറു അധികാരത്തിലിരുന്നപ്പോള്‍ പുറത്തു നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതിന് അനുകൂലമായാണ് നിലപാടെടുത്തിരുന്നത്.
2003 ല്‍ മന്‍മോഹന്‍ സിംഗും പൗരത്വ നിയമം നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. പൗരത്വ ഭേദഗതി നിയമം ആരുടെലും പൗരത്വം കവര്‍ന്നെടുക്കില്ലെന്നും ഉറപ്പ് നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments