പറ്റ്ന: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ബീഹാറിൽ നടന്ന കലാപത്തിൽ അക്രമകാരികൾ ഹനുമാൻ ക്ഷേത്രം അടിച്ചു തകർത്തു .ബീഹാറിലെ ഫുൽവാരിയിലെ ഹനുമാൻ ക്ഷേത്രമാണ് കലാപകാരികൾ അടിച്ചു തകർത്തത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ബജ്രംഗബാലിയുടെ വിഗ്രഹവും തച്ചുടച്ചു. ആർജെഡി ആഹ്വാനം ചെയ്ത ഹർത്താലിനിടെയായിരുന്നു സംഭവം.
ALSO READ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ശരത് പവാർ നയിക്കണമെന്ന് ശശി തരൂർ
അക്രമത്തിനെത്തിയവർ ഹിന്ദു വിരുദ്ധ, ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. അതേസമയം ആക്രമണ ദൃശ്യങ്ങളിൽ ഉള്ളത് ആർ ജെഡി നേതാക്കളല്ലെന്നും , ജിഹാദി ഗ്രൂപ്പിൽപ്പെട്ടവരാണെന്നുമാണ് സൂചന. നഗരത്തിലെ ഹിന്ദു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും തകർക്കുകയും ചെയ്തു . സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments