തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നേതൃത്വം നല്‍കണമെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ടെന്നും ചില സംസ്ഥാന പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തു കൊണ്ടാണ് വളര്‍ന്നതെന്നും തരൂർ പറയുകയുണ്ടായി. ഞങ്ങള്‍ നേതൃത്വം എടുക്കാന്‍ പോയാല്‍ അവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഒരു ചെറിയ പാര്‍ട്ടി ഇതിന്റെ നേതൃത്വം എടുത്താന്‍ തയ്യാറായാല്‍ മറ്റുള്ളവർ കേൾക്കാൻ തയ്യാറാകും. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ കൂടി ഒരു പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഇത് ഉപകരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് എല്ലാവരെയും കൂട്ടിക്കൊണ്ട് വരണമെന്ന് കോണ്‍ഗ്രസുകാരനായിട്ട് എനിക്ക് പറയാന്‍ തോന്നുന്നില്ല. ശരത് പവാർ വളരെ പ്രായം ചെന്ന മുതിര്‍ന്ന നേതാവാണ്. എന്‍.സി.പി പാര്‍ട്ടി ഇവര്‍ക്കാര്‍ക്കും വലിയ രാഷ്ട്രീയ ഭീഷണിയുമല്ല. അങ്ങനെ ഒരു പാര്‍ട്ടി മുന്‍കൈയ്യെടുത്താല്‍ അതിനൊരു ഫലം ഉണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി.
Post Your Comments