ഭോപ്പാൽ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് മധ്യപ്രദേശിൽ നിരോധനാജ്ഞ. അൻപതു ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മലയാളം മാധ്യമം റിപ്പോർട്ട് ചെയുന്നു. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച മധ്യപ്രദേശിലെ 44 ജില്ലകളില്‍ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു. ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിനെ തുടർന്ന് പുലര്‍ച്ചെ 3.30 ഓടെ ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയ്യാറാവുകയായിരുന്നു. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ 42 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഉൾപ്പെട്ട 14 മുതല്‍ 16 വയസുവരെ ഒൻപത് കുട്ടികളെയാണ് വിട്ടയക്കുന്നത്. അതേസമയം ഉത്തർപ്രദേശിലുണ്ടായ സംഘർഷങ്ങളിൽ 12പേർ മരണപ്പെട്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
Post Your Comments