പത്തനംതിട്ട: സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം. മണ്ഡലപൂജയ്ക്ക് തലേദിവസം പമ്പയിലും സന്നിധാനത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സൂര്യഗ്രഹണ ദിവസമായ 26ന് രാവിലെ 7.30 മുതൽ 11.30 വരെ നടയടച്ചിടും. 3.15മുതൽ 6.45 വരെ നെയ്യഭിഷേകം നടത്താനാകും. സമയക്രമത്തിൽ വ്യത്യാസമുളളതിനാൽ അന്ന് തിരക്ക് കൂടുമെന്നും തീർത്ഥാടകർ ഇതനുസരിച്ച് ദർശന സമയം ക്രമീകരിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
Read also: പൊന്നമ്പലവാസന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന്
സന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ എണ്ണം ദിവസേന എഴുപത്തി അയ്യായിരത്തിലും അധികമാണ്. തിരക്ക് നിയന്ത്രിക്കാൻ മരക്കൂട്ടം മുതൽ കൂടുതൽ പോലീസുകാരെ വിന്യസിക്കുവാനാണ് തീരുമാനം. രണ്ട് കമ്പനി പോലീസുകാരെയാണ് അധികമായി നിയമിക്കുന്നത്. സുരക്ഷയുടെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Post Your Comments