കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അടിവസ്ത്രത്തിലും ജീൻസിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്.ഷാർജയിൽ നിന്നെത്തിയ പാലക്കാട് തേൻ കുറിശി സ്വദേശിയാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്.
Also read : രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു, ട്രെയിനുകളും വൈകും
കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു. സൗദിയിൽ നിന്നെത്തിയ സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയിൽ നിന്നും റീചാർജബിൾ ഫാനിന്‍റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 51 ലക്ഷം രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്
Post Your Comments