KeralaLatest NewsNews

നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യത

നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമെന്ന് സൂചന. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാരണമെന്നാണ് വില ഉയര്‍ത്താനുള്ള കാരണമായി കമ്പനികള്‍ പറയുന്നത്.

Read Also : സംസ്ഥാനത്ത് സവാള ക്ഷാമം തീരുന്നു : മിതമായ വിലയില്‍ ശനിയാഴ്ച മുതല്‍ സവാള വിപണിയിലെത്തും : സവാള കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്

ഇതോടൊപ്പം പാലിന്റെ വിലിയിലും വര്‍ധനവുണ്ടായി. ഫ്‌ളാറ്റ് പാനലിന്റെ വിലയുണ്ടായ വര്‍ധനയും എനര്‍ജി റേറ്റിങ് നിലവാരം പുലര്‍ത്തുന്ന നിയമങ്ങള്‍ പാലിക്കുന്നതിലെ ചെലവും മൂലം ടെലിവിഷന്റെയും റഫ്രിജറേറ്റുകളുടെയും വിലയിലും വര്‍ധനവുണ്ടാകുമെന്ന് കമ്പനികള്‍ പറയുന്നു.

അതേസമയം, വിലവര്‍ധിപ്പിച്ചാല്‍ ആവശ്യകതകുറയുമോയെന്ന ആശങ്കയും കമ്പനികള്‍ക്കുണ്ട്. ഗോതമ്പ് ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവയുടെ വിലയില്‍ 12.-20 ശതമാനം വരെയാണ് വര്‍ധനവുണ്ടായതെന്ന് നെസ് ലെ, പാര്‍ലെ, ഐടിസി എന്നിവര്‍ പറയുന്നു.

വിലക്കയറ്റം ചെറുക്കാന്‍ വിലകൂട്ടുകയോ പാക്കുകളുടെ വലിപ്പം കുറയ്ക്കുകയോ ചെയ്യണമെന്നാണ് കമ്പനികളുടെ നിലപാട്. ഈയിടെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനാല്‍ വിലക്കയറ്റത്തിന്റെ തോതില്‍ കുറവുവരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കമ്പനികളുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button