Latest NewsKeralaNewsIndia

ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ മഹാത്മാ ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനം കേന്ദ്രസർക്കാർ നടപ്പാക്കി;- കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ മഹാത്മാ ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനം കേന്ദ്രസർക്കാർ നടപ്പാക്കിയെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാകിസ്താനിൽ ദയനീയ ജീവിതം നയിച്ചവർക്ക് നൽകിയ വാഗ്ദാനമായിരുന്നു ഇന്ത്യൻ പൗരത്വം നൽകുമെന്നത്. ഈ വാഗ്ദാനം സർക്കാർ‌ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയോടാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.

ALSO READ: പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു

മുസ്ലീങ്ങൾ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് വന്നതെന്ന് ഞങ്ങൾ സമ്മതിക്കുന്നു, പക്ഷേ അവർ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല, മറിച്ച് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടി വന്നവരാണെന്നും ഗവർണർ വിശദീകരിച്ചു. 1985ലും 2003ലുമാണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സർക്കാർ അതിന് നിയമപരമായ രൂപം നൽകുകയാണ് ചെയ്തതെന്നും ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button