മംഗളൂരു : ബിനോയ് വിശ്വം മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിൽ. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ് വിശ്വം എംപിയുൾപ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഐ കർണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷും ഉൾപ്പെടുന്നു. സിപിഐ നേതൃത്വത്തിൽ ലാൽബാഗിലായിരുന്നു പ്രതിഷേധ നടത്തിയത്. ഇതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് മറികടന്ന് പ്രതിഷേധിച്ചതോടെ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്ത സമയത്ത് പത്തിലധികം പേര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. മംഗളൂരു നഗരത്തിലെ പോലീസ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പോലീസ് സ്റ്റേഷനുള്ളിലാണ് ഉള്ളതെന്നും പത്ത് സിപിഐ പ്രവര്‍ത്തകർ ഒപ്പമുണ്ടെന്നും അദ്ദേഹം പ്രമുഖ മലയാള ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഫോണിലൂടെ വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
Post Your Comments