Latest NewsKeralaNews

ചോറു വെന്തില്ലെന്ന് പറഞ്ഞ് മാതാവിനെ പാത്രം കൊണ്ട് തലയ്ക്കടിച്ചുകൊന്ന മകന് ജീവപര്യന്തം കഠിനതടവ്

തൃശൂര്‍: ചോറു വെന്തില്ലെന്നു പറഞ്ഞ് മാതാവിനെ പാത്രം കൊണ്ട് തലയ്ക്കടിച്ചുകൊന്ന മകന് കടുത്ത ശിക്ഷ. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടില്‍ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലയ്ക്കടിച്ച്‌ കൊന്ന കേസില്‍ മകന്‍ ഹക്കീമിന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയുമാണ് നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതി വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വര്‍ഷം കൂടി തടവനുഭവിക്കണം. പിഴത്തുകയും ഇടയ്ക്കുള്ള നഷ്ടപരിഹാരത്തുകയും ജുമൈലയുടെ മകള്‍ക്ക് നല്‍കണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ജില്ലാ ലീഗല്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read also: കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

2015 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം. ചോറ് വെന്തില്ലെന്ന് ഹക്കീം വഴക്കിട്ടെന്നും ചോറുവിളമ്പിക്കൊണ്ടിരുന്ന വലിയ പാത്രം പിടിച്ചുവാങ്ങി തലയ്ക്കടിച്ച്‌ വീഴ്ത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. പിന്നീട് മുറ്റത്തേക്ക് വലിച്ചിഴച്ച്‌ പാത്രം കൊണ്ടും സ്റ്റീല്‍ ഗ്ലാസുകൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button