ചെന്നൈ : ഐഎസ്എല്ലിൽ സീസണിലെ രണ്ടാം ജയംതേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സിയാണ് എതിരാളി. രാത്രി 07:30തിന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം.
Battle ready! ⚔️#CFCKBFC #YennumYellow pic.twitter.com/QBKRSKD5z0
— Kerala Blasters FC (@KeralaBlasters) December 20, 2019
ഉദ്ഘാടന മത്സരത്തില്‍ എടികെയ്ക്ക് എതിരെ നേടിയ വിജയമല്ലാതെ മറ്റു മത്സരങ്ങളിൽ തിളങ്ങാൻ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചില്ല. ഇനിയുള്ള മത്സരങ്ങളിലെങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാനായാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് മുന്നേറാൻ സാധിക്കു. നിലവില്‍ എട്ട് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. മുൻ ചാമ്പ്യൻമാരായ ചെന്നൈ ആകട്ടെ ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.
? | @KeralaBlasters are winless in their last 1⃣1⃣ away matches, while @ChennaiyinFC are unbeaten in their last 3⃣ games!
Read more as we preview #CFCKBFC ⤵#HeroISL #LetsFootball https://t.co/xwfKsgHMv2
— Indian Super League (@IndSuperLeague) December 20, 2019
Also read : ഐപിഎല്‍ താരലേലം: പാറ്റ് കമ്മിന്‍സിനും മാക്‌സ് വെല്ലിനും പെന്നുംവില, ആര്‍ക്കും വേണ്ടാതെ ചേതേശ്വര്‍ പൂജാര
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ സിറ്റി വിജയിച്ചിരുന്നു. ജംഷെഡ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 15ആം മിനിറ്റിൽ പൗലോയിലൂടെ മുംബൈ ആണ് ആദ്യ ഗോൾ നേടിയത്. 37ആം മിനിറ്റിൽ ജോസ് ലൂയിസിലൂടെ ജംഷെഡ്പൂർ ഒപ്പമെത്തി പിന്നീട് രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ 56ആം മിനിറ്റിൽ ജംഷെഡ്പൂരിനെ ഞെട്ടിച്ച് കൊണ്ട് റെയ്നിയർ നേടിയ ഗോളിലൂടെ മുംബൈ ജയം ഉറപ്പിക്കുകയായിരുന്നു. ഈ മത്സരത്തിൽ ജയിച്ചുവെങ്കിലും മുംബൈ സിറ്റി 13പോയിന്റുമായി അഞ്ചാം സ്ഥാനത്തു തന്നെ തുടരുന്നു. നാലാം സ്ഥാനത്താണ് ജംഷെഡ്പൂർ.
Post Your Comments