![BLASTERS](/wp-content/uploads/2019/12/BLASTERS.jpg)
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ നാലാം തോൽവിയാണിത്. ഗോൾ മഴ പെയ്ത ആദ്യ പകുതിയിൽ കേരളത്തിന് നേടാനായത് ഒരു ഗോൾ മാത്രം. ആന്ദ്രെ ചെമ്പ്രി (4), ലാലിയൻസുവാല ചാങ്തെ (30), നെരിജിസ് വാൽസ്‌കിസ് (40) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ (14) നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയിൻ താരങ്ങൾ ഉറച്ചുനിന്നതോടെ ഗോളുകൾ ഒന്നും തന്നെ പിറന്നില്ല.
മത്സരത്തിൽ കൂടതൽ നേരം പന്ത് കൈവശം വച്ചത് ബ്ലാസ്റ്റേഴ്സാണെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഏക ഗോൾ നേടിയ ക്യാപ്റ്റൻ ഓഗ്ബെച്ചെ ആദ്യപകുതിയുടെ ഒടുവിൽ പരുക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. എട്ട് മത്സരങ്ങളിൽനിന്ന് രണ്ടാം ജയം നേടി ചെന്നൈയിൻ എഫ്സി ഒൻപതു പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്തി. സീസണിലെ നാലാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ ഏഴു പോയിന്റുമായി ഒൻപതാം സ്ഥാനത്തേക്കും പതിച്ചു. ഇനി ഈ മാസം 28ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
https://twitter.com/IndSuperLeague/status/1208067416778919936
Post Your Comments