Latest NewsNewsInternational

രണ്ട് മണിക്കൂര്‍ വിമാനം എത്തിയത് രണ്ട് ദിവസത്തിന് ശേഷം

എയർ കാനഡ യാത്രക്കാർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് കാനഡയിലെ യൂക്കോണിലേക്ക് പറക്കാൻ രണ്ടര മണിക്കൂര്‍ മതി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യാത്ര രണ്ട് ദിവസത്തെ പരീക്ഷണമായി മാറി.

ബി‌സിയിലെ വാൻ‌കൂവറിൽ നിന്ന് യാത്ര ആരംഭിച്ച എയർലൈനിന്റെ 88 യാത്രക്കാർ. തിങ്കളാഴ്ച രാത്രി യുക്കോണിലെ വൈറ്റ്ഹോഴ്‌സിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ വിമാനം രണ്ട് ദിവസം വൈകിയാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. വിമാനം തിരിച്ചു വിട്ടതിനെക്കുറിച്ച് യാത്രക്കാര്‍ക്ക് അറിവുണ്ടായിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് അലാസ്കയിലെ ആങ്കറേജിലാണ് തങ്ങള്‍ ഉള്ളതെന്ന് അവര്‍ അറിയുന്നത്.

യാത്രക്കാരെ രാത്രി ആങ്കറേജിലെ ഒരു പ്രാദേശിക ഹോട്ടലിൽ പാർപ്പിച്ചു. ചില യാത്രക്കാർ ബുധനാഴ്ച ഉച്ചതിരിഞ്ഞ് വൈറ്റ്ഹോഴ്‌സിൽ എത്തി- 36 36 മണിക്കൂറിൽ കൂടുതൽ വൈകി.

കാലാവസ്ഥാ മോശമായതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്ന് എയർ കാനഡ വക്താവ് സിബിസി ന്യൂസിന് അയച്ച ഇമെയിലില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button