Latest NewsNewsIndia

പൗരത്വ നിയമത്തെക്കുറിച്ചുള്ള മൻമോഹൻ സിംഗിന്‍റെ അഭിപ്രായമെന്ത്? വിഡിയോ പുറത്ത് വിട്ട് ബിജെപി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ കോൺഗ്രസിനെ വെട്ടിലാക്കി വിഡിയോ പുറത്ത് വിട്ട് ബിജെപി. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെ പിന്തുണച്ച് സംസാരിക്കുന്നതിന്റെ വിഡിയോയാണ് ബിജെപി  പുറത്തുവിട്ടിരിക്കുന്നത്.

2003 ൽ പ്രതിപക്ഷ നേതാവായിരുന്ന മൻമോഹൻ സിങ് രാജ്യസഭയിൽ സംസാരിക്കവെ പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളോട് ഉദാരസമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതി നിയമം അത് ചെയ്യുന്നു’– വിഡിയോയ്‌ക്കൊപ്പമുള്ള ട്വീറ്റ് ഇങ്ങനെയാണ്.

‘മാഡം, അഭയാർഥികളോടുള്ള സമീപനത്തെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതിനുശേഷം ബംഗ്ലദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നു. ആ പൗരന്മാർക്ക് പൗരത്വം നൽകുന്നതിൽ കൂടുതൽ ഉദാരസമീപനം സ്വീകരിക്കണം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഭാവിയിലെ നടപടികൾ ആവിഷ്‌കരിക്കുന്നതിൽ ബഹുമാനപ്പെട്ട ഉപപ്രധാനമന്ത്രി ഇത് കണക്കിലെടുക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു’– ഇങ്ങനെയാണ് വിഡിയോയിൽ മൻമോഹൻ സിങ് പറയുന്നത്. മുതിർന്ന ബിജെപി നേതാവായ എൽ.കെ അദ്വാനിയായിരുന്നു അന്നു ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. കോൺഗ്രസിനെതിരെ പ്രയോഗിക്കാൻ ബിജെപി വിഡിയോ ഉപയോഗിച്ചതിനു പിന്നാലെ ഒരു കോൺഗ്രസ് നേതാവ് സുപ്രീം കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button