കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താളത്തില്‍ വീണ്ടും കോടികളുടെ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കൊച്ചി ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് 3.4 കോടി വിലവരുന്ന 7.5 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സമീപകാലത്ത് ഇവിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
Read Also : കോഴിക്കോട് വന്‍ സ്വര്‍ണവേട്ട
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം രണ്ടു യാത്രക്കാരില്‍ നിന്നായി അഞ്ചരക്കിലോ സ്വര്‍ണം പിടിച്ചു. കുവൈറ്റില്‍ നിന്ന് കുവൈറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശികളായ അലിഖാന്‍ ദേശ്മുഖ് , അഹമ്മദ് ഷെയ്ഖ് എന്നിവരില്‍ നിന്നാണ് 2.8 കോടി രൂപ വിലയുള്ള 5.5 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംന്പലിന്റെ കൈപ്പിടിയില്‍ സിലിണ്ടര്‍ രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടു വന്നത്. മുന്‍കൂട്ടി ലഭിച്ച രഹസ്യവിവരം ആണ് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്.
ഷാര്‍ജയില്‍ നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വന്ന മുംബൈ സ്വദേശിനിയായ സോനം ലക്ഷ്മണില്‍ നിന്നാണ് രണ്ടു കിലോഗ്രാം തൂക്കമുള്ള 17 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഡിആര്‍ഐ പിടികൂടിയത്. അരയില്‍ ക്രമീകരിച്ചിരുന്ന പ്രത്യേക അറകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപയോളം വിലവരും. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തി ചെന്നൈക്ക് പോയ ശേഷം തിരികെ കൊച്ചിയിലെത്തിയപ്പോഴാണ് പിടിയിലായത്.
Post Your Comments