കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ സുപ്രീംകോടതിക്ക് ഒരു നിലപാടില്ലാതായെന്ന ആരോപണവുമായി മന്ത്രി എം.എം.മണി. സുപ്രീംകോടതി പോലും പിന്നീട് പരിഗണിക്കാനിരിക്കുന്ന വിഷയത്തിന്റെ പേരിൽ സർക്കാരിന്റെ മെക്കിട്ട് കേറുകയാണെന്നും വിധി എന്താകുമെന്ന് ഇപ്പോൾ തന്നെ വേണമെങ്കിൽ ചിന്തിക്കാവുന്നതേയുള്ളെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: പൊന്നമ്പലവാസന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന്
സ്ത്രീപുരുഷ സമത്വത്തിന്റെ പേരിലാണ് സ്ത്രീ പ്രവേശന വിധി നടപ്പാക്കിയത്. അവസാനം എല്ലാവരും സർക്കാരിനെ പ്രതിയാക്കി. എന്നാൽ, ഇപ്പോൾ വിധി ഇല്ല. തീരുമാനം ഏഴംഗ ബഞ്ചിനു വിട്ടിരിക്കേ സർക്കാർ കേറി കുരിശേൽ പിടിക്കണമെന്ന നിർബന്ധമാണു ചിലർക്കെന്നും എം.എം മണി കൂട്ടിച്ചേർത്തു.
Post Your Comments