Latest NewsIndiaNews

മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഗാംഗുലി

കൊല്‍ക്കത്ത: മകള്‍ക്കു രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയില്ലെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പൗരത്വ നിയമ ഭേദഗതിക്കെതിരെ മകൾ സനയുടെ പോസ്റ്റ് ചര്‍ച്ച ആയതിനു പിന്നാലെ ആണ് ഗാംഗുലിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സന ഗാംഗുലി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതികരണം അറിയിച്ചത്. എഴുത്തുകാരന്‍ ഖുശ്വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അവസാനം’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു.

Read also: ഗാംഗുലിയുടെ നേതൃത്വത്തെ പുകഴ്ത്തി കോഹ്ലി; പിന്തുണച്ച് ഗംഭീർ

ഫാസിസ്റ്റ് ഭരണകൂടം പൗരന്‍മാരെ എങ്ങനെയാണ് നേരിടുക എന്നായിരുന്നു സനയുടെ പോസ്റ്റ്. ഇന്ന് നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോള്‍ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകള്‍ കാണുന്നവരെയാകാമെന്നും സന പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button