തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ഉത്സവത്തിനു രണ്ട് ആനകളെ വിലക്കിയതിനു പിന്നാലെ തൃശൂരിലെ പതിവു ക്രിസ്‌മസ് പരിപാടിക്കും ആനകൾക്ക് വിലക്കുമായി വനംവകുപ്പ്. ബോണ്‍ നതാലെയില്‍ പാറമേക്കാവ് ക്ഷേത്രത്തിനു സമീപം മൂന്ന് ആനകളെ എഴുന്നള്ളിക്കുന്ന ചടങ്ങ് ഇത്തവണ ഒഴിവാക്കണമെന്നാണ് വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ആനകളെ പങ്കെടുപ്പിക്കാന്‍ അനുമതി തേടി ബോണ്‍ നതാലെ ജനറല്‍ കണ്‍വീനര്‍ ജോജു മഞ്ഞില സമര്‍പ്പിച്ച അപേക്ഷ അസി ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ നിരസിക്കുകയായിരുന്നു.. 2012-നു ശേഷം ആരംഭിച്ച പുതിയ പൂരങ്ങള്‍ക്കും പരിപാടികള്‍ക്കും ആനകളെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.
Read also: തുമ്പികൈ കൊണ്ട് പ്ലാവിന്‍ നിന്നും ചക്ക ഇട്ട് തിന്നുന്ന കാട്ടുകൊമ്പൻ; വീഡിയോ വൈറലാകുന്നു
അതേസമയം ഇതിനെതിരെ ആന ഉടമകൾ രംഗത്തെത്തി. വനം വകുപ്പിന്റെ നിലപാട് ആന എഴുന്നള്ളിപ്പിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇവർ ആരോപിക്കുന്നത്. ഇതിനിടെ മുന്‍ വര്‍ഷങ്ങളിലേതുപോലെ ബോണ്‍ നതാലെയ്‌ക്കു സൗജന്യമായി മൂന്ന് ആനകളെ വിട്ടുനല്‍കുമെന്നു കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments