തൃശ്ശൂര്‍: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് തൃശ്ശൂര്‍ കേരളവർമ കോളേജിൽ സെമിനാര്‍ നടത്താന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിതിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ കോളേജുകളില്‍ എബിവിപിയുടെ പഠിപ്പ്മുടക്ക്. ഇന്നലെ രാവിലെ 9.30 ഓടെ യാണ് കേരള വര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ചതിന് പട്ടിക കഷ്ണം കൊണ്ടാണ് എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐക്കാര്‍ ഓടിച്ചിട്ട് അടിച്ചത്. അടിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് എബിവിപി നേതാക്കള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇതിനിടെ എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
Post Your Comments