കൊല്ലം: പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിച്ചു. ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂരില്‍ വെള്ളിമല ചെറുത്തന്നൂര്‍ റിസ്വാന്‍ മന്‍സിലില്‍ സജീര്‍ഖാന്റെ വീട്ടിലാണ് സംഭവം. കുട്ടികളെ സ്‌കൂളില്‍ വിട്ട് പത്തു മിനിട്ടിനു ശേഷം അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററില്‍ തീ പടരുന്നത് കണ്ടു. തുണി കൊണ്ടി തീ അണയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തീ കൂടുതല്‍ വ്യാപിച്ചു. തുടര്‍ന്ന് അടുക്കളയില്‍ നിന്നും ഭര്‍ത്താവിനെയും കൊണ്ട് പുറത്തേക്കു ഓടുകയായിരുന്നുവെന്ന് സജീര്‍ഖാന്റെ ഭാര്യ ഷിബിന പറയുന്നു. പുറത്തു പോയി കൃത്യം ഏഴു മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കത്തക്ക ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ അടുക്കള പൂര്‍ണമായും നശിച്ചു. കോണ്‍ക്രീറ്റ് ചെയ്ത രണ്ട് നില വീടിന്റെ അടുക്കളയുടെ മുകള്‍ ഭാഗം പൊട്ടി ചിതറി. വര്‍ക്ക് ഏരിയ തകര്‍ന്നു. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments