ചേര്‍ത്തല: വാഹനപരിശോധനയ്ക്കിടെ പി.എസ്.സി ഉദ്യോഗസ്ഥനെ ഇടിച്ച് പല്ലു തെറിപ്പിച്ച പൊലീസ് ഡ്രൈവര്‍ക്കെതിരെ നടപടി. ആലപ്പുഴ എ.ആര്‍.ക്യാമ്പിലെ ഡ്രൈവര്‍ സുധീഷിനെയാണ് പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്‌തത്. കൂടാതെ സുധീഷിനൊപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.ബാബു, പൂച്ചാക്കല്‍ സ്റ്റേഷനിലെ സി.പി.ഒ തോമസ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read also: ചടങ്ങിൽ വൈകിയെത്തിയതിൽ കൃഷിമന്ത്രിക്ക് അതൃപ്തി; കൃഷി ഡയറക്ടറിന്റെ കസേര തെറിച്ചു
തിരുവനന്തപുരം പി.എസ്.സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചേര്‍ത്തല ഇല്ലിക്കല്‍ രമേഷ് എസ്. കമ്മത്താണ് ഇവർക്കെതിരെ പരാതി നൽകിയത്. എറണാകുളത്ത് പി.എസ്.സി പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന തന്നെ ബൈക്ക് നിര്‍ത്തിയപ്പോള്‍, മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസുകാര്‍ ചോദിച്ചെന്നും, മദ്യപിച്ചിട്ടില്ലെന്നു മനസിലായതോടെ വിട്ടയച്ചെന്നും രമേഷ് പറയുന്നു. എന്നാല്‍ രമേഷ് ബൈക്ക് അല്‍പ്പം മാറ്റി നിര്‍ത്തിയ ശേഷം, വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍ ഇല്ലേയെന്ന് ചോദിച്ച ശേഷം പോലീസ് വാഹനത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച തന്നെ പൊലീസ് വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുകയും തലയ്ക്കും കണ്ണിനും ഇടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
Post Your Comments