KeralaLatest NewsIndiaNews

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ ഹാസനെ പൊലീസ് തടഞ്ഞു

ചെന്നൈ:പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. കമല്‍ഹാസ്സനെ പൊലീസ് ക്യാമ്പസിനകത്ത് കയറ്റില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം.

പൗരത്വ നിയമഭൗദഗതി റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മദ്രാസ് സര്‍വകലാശാലയില്‍പ്രതിഷേധം ശക്തമായതും പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 23 വരെ സര്‍വകലാശാലയ്ക്ക് രജിസ്ട്രാര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തത്. തമിഴ്‌നാട്ടിലെ വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ച രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശായില്‍ കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്ന്യസിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച പോലീസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സര്‍വകലാശാലയിലേക്ക് എണ്‍പതോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാമ്പസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായത്. ഇതിനിടെ സര്‍വകലാശാല രജിസ്ട്രാറും സിന്‍ഡിക്കറ്റ് അംഗവും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button