Latest NewsNewsIndia

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് : എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം•സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേരിയ മുന്‍‌തൂക്കം. 13 സീറ്റുകള്‍ യു.ഡി.എഫ് നേടി. 13 ഇടങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്നാം സ്ഥാനതെത്തിയ ബി.ജെ.പി രണ്ട് സീറ്റുകളില്‍ വിജയിച്ചു.

യുഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്നും സിപിഎമ്മാണ് പിടിച്ചെടുത്തത്. ഒരു സീറ്റ് ബിജെപി പിടിച്ചെടുത്തു.

ഷൊര്‍ണൂര്‍ നഗരസഭ തത്തംകോട് വാര്‍ഡും ആലപ്പുഴ ദേവക്കുളങ്ങര പഞ്ചായത്തിലെ കുമ്ബിളിശ്ശേരി വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി.വയനാട് വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി. അകലക്കുന്നം ഉപതിരഞ്ഞെടുപ്പ് ജോസ് കെ. മാണി സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് വിജയിച്ചു.

ആലത്തൂര്‍ പത്തിയൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്. വൈക്കം നഗരസഭ 21-ാം വാര്‍ഡ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് ബിജെപി അട്ടിമറി ജയം സ്വന്തമാക്കി. ബിജെപിയുടെ കെആര്‍ രാജേഷ് 79 വോട്ടിനാണ് വിജയിച്ചത്.

കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡും യുഡിഎഫില്‍നിന്ന് എല്‍ഡിഎഫും പിടിച്ചെടുത്തു.കോഴിക്കോട് ചോറോട് കൊളങ്ങാട്ട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 84 വോട്ടിന് പി.പി ചന്ദ്രശേഖരന്‍ ജയിച്ചു. തലശ്ശേരി നഗരസഭ ടെബിള്‍ ഗേറ്റ് വാര്‍ഡ് ബിജെപിയില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

114 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ട കടപ്ര പഞ്ചായത്ത് രണ്ടാംവാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട് ബളാല്‍ ഗ്രമാപഞ്ചാത്തിലെ മാലോ വാര്‍ഡ് കേരള കോണ്‍ഗ്രസ് നിലനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button