Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം: ആസാമികൾ ബില്ല് പഠിച്ചു തുടങ്ങി? ഇനി ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആസാമിൽ കെട്ടടങ്ങി. ട്രെയിൻ സർവീസും മൊബൈൽ ഇന്റർനെറ്റും ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ബംഗാളിൽ റോഡ്, റെയിൽവേ ഗതാഗതം സമരക്കാർ തടസ്സപ്പെടുത്തി. അക്രമം നടത്തിയതിന് ഇതുവരെ 354 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര ബംഗാളിലേക്ക് ട്രെയിനുകൾ ഓടുന്നതേയില്ല. പൗരത്വ നിയമ ഭേദഗതിയോടും ദേശീയ പൗര പട്ടികയോടും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി ബംഗാൾ സർക്കാർ ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

ഗുവാഹത്തിയിലും മറ്റും ഇപ്പോൾ കർഫ്യു നിലവിലില്ല. കടകമ്പോളങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. ഗതാഗതവും പഴയപടിയായി. ഏതാനും ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സംവിധാനം എല്ലായിടത്തും പുനഃസ്ഥാപിച്ചിട്ടില്ല.

ഓൺലൈൻ ബാങ്കിങ്, ഓൺലൈൻ ടാക്സി തുടങ്ങിയ എല്ലാ മേഖലകളും ഇന്റർനെറ്റ് സൗകര്യമില്ലാതായതോടെ നിശ്ചലമായി. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇ–കൊമേഴ്സ് മേഖല സ്തംഭിച്ചുകിടക്കുകയാണ്. ബ്രോഡ്ബാൻഡ് സേവനം ഇന്നലെയാണ് പുനരാരംഭിച്ചത്.

ALSO READ: അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍; പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അമിത് ഷാ പറഞ്ഞത് (വീഡിയോ)

ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ പലയിടത്തും കൂട്ട സത്യഗ്രഹവും മാർച്ചും നടത്തി. മേഘാലയയിലെ ഷില്ലോങ്ങിൽ കർഫ്യൂ സമയം കുറച്ചെങ്കിലും മൊബൈൽ ഇന്റർനെറ്റിനുള്ള വിലക്ക് നീക്കിയിട്ടില്ല. തിങ്കളാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button