കാസർഗോഡ് : പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയ 57ഓളം കോൺഗ്രസ് പ്രവര്‍ത്തതരെ അറസ്റ്റ് ചെയ്ത നടപടിയിൽ വിശദീകരണവുമായി മന്ത്രി ഇ ചന്ദ്രശേഖരന്‍. അറസ്റ്റ് അനിവാര്യമായിരുന്നു. ക്രമസമാധാനം ഉറപ്പാക്കാനാണ് അറസ്റ്റ് ചെയ്തത്. ഇതിനെ ബിജെപി അജണ്ടയായി കാണേണ്ടെന്നു മന്ത്രി പറഞ്ഞു. കര്‍ഫ്യു പ്രഖ്യാപിച്ചതിനാൽ മംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ച സംഭവം മലയാളി-കന്നഡിഗ വിഷയമായി മാറ്റരുതെന്നും മന്ത്രി വ്യക്തമാക്കി.
Also read : പ്രതിഷേധക്കാർ സൂക്ഷിക്കുക! നിങ്ങളെ കാത്തിരിക്കുന്നത് ഈ വകുപ്പുകൾ
പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments